തത്തകള്‍

 

കൂട്ടില്‍ വളര്‍ത്താം കരുതലോടെ...

$ കൂട്ടില്‍ പക്ഷികളെ ഒറ്റയ്‌ക്കിടരുത്‌. കഴിവതും തുണകളെ പാര്‍പ്പിക്കുക. ഇങ്ങനെയെങ്കില്‍ പക്ഷികളുടെ ശാരിരീക മാനസിക പ്രശ്‌നങ്ങള്‍ ഒരളവുവരെ പരിഹരിക്കാം.
$ വീട്ടിനുള്ളിലാണ്‌ കൂടുവയ്‌ക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഒരു മൂലയ്‌ക്കായി സുരക്ഷിതമായിരിക്കത്തക്കവിധം സ്ഥാപിക്കണം.
$ ഉയര്‍ന്ന വെയിലും ചൂടുമേല്‍ക്കുന്ന ജനാലയ്‌ക്കരികില്‍ പക്ഷിക്കൂടുകള്‍ വയ്‌ക്കരുത്‌. 12 മണിക്കൂറില്‍ കൂടുതല്‍ പ്രകാശം ഒട്ടുമിക്ക പക്ഷികള്‍ക്കും ആവശ്യമില്ല.
$ വലിയ തത്തകളെ ഇടുന്നകൂട്ടില്‍ ഇലക്‌ട്രിക്‌ വയറുകളും വൈദ്യുതി ബന്ധങ്ങളും ഇല്ലാതെ നോക്കണം. ആവശ്യമില്ലാത്തപ്പോള്‍ വൈദ്യുതി ബള്‍ബുകള്‍ ഉപയോഗിക്കരുത്‌.
$ ഏവിയറികളിലും മറ്റും പക്ഷികളെ പാര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ എല്ലാം സജ്ജീകരിച്ചതിനുശേഷം മാത്രമേ പക്ഷികളെ കൂട്ടിലിടുവാന്‍ പാടുള്ളൂ.
$ കൂട്ടില്‍ തീറ്റപാത്രങ്ങളും വെള്ളപാത്രങ്ങളും രണ്ടെണ്ണം വീതം ഉണ്ടായിരിക്കണം. ഒരെണ്ണം അണുനാശിനിയില്‍ കഴുകിയുണക്കുമ്പോള്‍ മറ്റൊന്ന്‌ ഉപയോഗിക്കാം.
$ തത്തകള്‍ക്കും വലിയ പക്ഷികള്‍ക്കും ഭാരമുള്ള കളിമണ്‍ തീറ്റപാത്രങ്ങള്‍ അല്‍പമുയരത്തിലും ഫെസന്റ്‌, ക്വയില്‍ തുടങ്ങിയ പക്ഷികള്‍ക്ക്‌ പ്ലാസ്റ്റിക്‌ തീറ്റപാത്രങ്ങള്‍ തറയിലും ഘടിപ്പിക്കുക.
$ ഏവിയറികളില്‍ എലിശല്യമുണ്ടെങ്കില്‍ എലിക്കെണികള്‍ വയ്‌ക്കുക വിഷം ഉപയോഗിക്കുക.
 

ഏവിയറികളൊരുക്കാം സുന്ദരമായി


$ കുറ്റിച്ചെടികളും വള്ളിപ്പടര്‍പ്പുകളും വെച്ചുപിടിപ്പിക്കുക. മുളങ്കാടുകളും കൃത്രിമ വെള്ളച്ചാട്ടങ്ങളും സജ്ജീകരിക്കാം.
$ പ്രാണികളെയും മറ്റും ആകര്‍ഷിക്കുന്ന തരത്തിലുള്ള ചെടിച്ചട്ടികള്‍ വയ്‌ക്കുന്നത്‌ നന്നായിരിക്കും. പക്ഷികള്‍ക്ക്‌ ചെറുപ്രാണികളെ ആഹാരമാക്കുന്നതിനും ഇതുവഴി സാധിക്കും.


ഈ വിഭാഗത്തിലെ കൂടുതല്‍ അറിവുകള്‍
jeevalokam

ഹോം പേജ് തലക്കെട്ടുകള്‍