പശു :കിടാക്കളുടെ കൊമ്പുകളയല്‍

ഇന്ത്യയിലെ വിവിധതരം കന്നുകാലികളുടെ പ്രത്യേകരീതിയിലുള്ള കൊമ്പുകള്‍ അവയ്‌ക്ക്‌ ഒരു അലങ്കാരമാണ്‌. കൊമ്പുകളുടെ അഭാവത്തില്‍ പ്രകൃതി കന്നുകാലികള്‍ക്ക്‌ കൊടുത്തിട്ടുള്ള ഭംഗി നഷ്‌ടപ്പെടുകയാണ്‌. എന്നാല്‍ പല പ്രായത്തിലുള്ള പശുക്കളെ ഒന്നിച്ചു വളര്‍ത്തുന്ന ഡയറികളില്‍ പശുക്കള്‍ തമ്മില്‍തമ്മിലും മനുഷ്യര്‍ക്കും കൊമ്പുമൂലം ഉപദ്രവം ഉണ്ടാകാനിടയുള്ളതുകൊണ്ട്‌ കൊമ്പ്‌ ഇല്ലാതാക്കുന്നതു നല്ലതാണ്‌.
കിടാക്കളുടെ കൊമ്പ്‌ വളരാതിരിക്കുന്നതിനു കൊമ്പു മുളച്ചുവരുന്ന ഭാഗം കോസ്റ്റിക്‌ പൊട്ടാഷ്‌ എന്ന രാസവസ്‌തുകൊണ്ട്‌ പൊള്ളിക്കുന്ന രീതിയാണ്‌ കിടാവിന്റെ കൊമ്പു മുളച്ചുവരുന്ന ഭാഗത്തെ രോമം വെട്ടിക്കളഞ്ഞശേഷം ചുറ്റിലും വാസിലിന്‍ പുരട്ടിയിട്ട്‌ കോസ്റ്റിക്‌ പൊട്ടാഷ്‌ കൊണ്ട്‌ പുറംതൊലി ഇളകിപ്പോയി ചുമപ്പുനിറമാകുന്നതുവരെ ഉരയ്‌ക്കണം.
കൊമ്പു മുളയ്‌ക്കേണ്ട ഭാഗത്തെ തൊലി കുറച്ചെങ്കിലും ശേഷിച്ചാല്‍ ആ ഭാഗത്തുകൂടി കൊമ്പിന്റെ അംശം മുളച്ചുവരും. കോസ്റ്റിക്‌ പൊട്ടാഷ്‌ കൈയില്‍ സ്‌പര്‍ശിക്കാതെയും കിടാവിന്റെ കണ്ണില്‍ വീഴാതെയും ശ്രദ്ധിക്കണം. കൊമ്പു കളഞ്ഞയുടനെ മറ്റു കിടാക്കള്‍ ആ ഭാഗത്തു നക്കുന്നതിന്‌ അനുവദിക്കരുത്‌. കോസ്റ്റിക്‌ പൊട്ടാഷ്‌ പുരട്ടിയ ഭാഗത്തെ തൊലിയും ചേര്‍ന്ന്‌ ഉണങ്ങിയിരിക്കുന്ന പൊറ്റയും ഒരാഴ്‌ചയ്‌ക്കകം വേര്‍പെട്ടുപോകുന്നതാണ്‌.
ഇലക്‌ട്രിക്‌ ഡിഹോണര്‍ ഉപയോഗിച്ച്‌ കൊമ്പു മുളച്ചുവരുന്ന ഭാഗത്തെ തൊലി പൊള്ളിച്ചാല്‍ കൊമ്പു മുളച്ചുവരുന്നതല്ല. ഈ ഉപകരണം 5000c വരെ ചൂടാക്കി 10 സെക്കന്റിനകം കൊമ്പു മുളച്ചുവരുന്ന ഭാഗത്തെ തൊലിപൊള്ളിക്കാന്‍ സാധിക്കും. ഈ രീതിയില്‍ കൊമ്പു കളയുന്നതു വളരെ സൗകര്യപ്രദമാണ്‌.


ഈ വിഭാഗത്തിലെ കൂടുതല്‍ അറിവുകള്‍
jeevalokam

ഹോം പേജ് തലക്കെട്ടുകള്‍