താറാവ്‌ :താറാവുമുട്ടയും മാംസവും

പോഷകങ്ങള്‍ സന്തുലിതാവസ്ഥയില്‍ അടങ്ങിയിട്ടുള്ള ഉല്‍പ്പന്നങ്ങളാണ്‌ താറാവുമുട്ടയും താറാവിറച്ചിയും
 

മുട്ട


വെളുത്ത നിറവും കട്ടിയുള്ള തോടും ശരാശരി 65-75ഗ്രാം ഭാരമുള്ള താറാവുമുട്ട കേരളീയന്റെ ഔഷധമൂല്യമുള്ള ഭക്ഷ്യവസ്‌തുക്കളില്‍ ഒന്നാണ്‌. മുട്ടത്തോട്‌ ഒഴിവാക്കിയാല്‍ വെള്ളക്കരുവും മഞ്ഞക്കരുവും ചേര്‍ന്ന്‌ ഒരു താറാവുമുട്ട ഏകദേശം 70 ഗ്രാമോളം ഭക്ഷ്യയോഗ്യമാണ്‌. മുട്ടയുടെ 60 ശതമാനം വെള്ളക്കരുവും 30 ശതമാനം മഞ്ഞക്കരുവും ബാക്കി 10 ശതമാനം മുട്ടത്തോടുമാണ്‌. മുട്ടയില്‍ 10ഗ്രാം അന്നജം, 8.97 ഗ്രാം മാംസ്യം, 9.63ഗ്രാം കൊഴുപ്പുകളും 0.8ഗ്രാം ധാതുക്കളും അടങ്ങിയിരിക്കുന്നു. വെള്ളക്കരുവില്‍ കൊണാല്‍ ബുമിന്‍, ഒവാല്‍ബൗവിന്‍, ലൈസോസൈം എന്നീ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. മഞ്ഞക്കരു കൊഴുപ്പിന്റെയും കൊഴുപ്പമ്ലങ്ങളുടെയും കൊഴുപ്പില്‍ ലയിക്കുന്ന വിറ്റാമിനുകളുടെയും കൊളസ്‌ട്രോളിന്റെയും ശേഖരമാണ്‌. കോഴിമുട്ടയിലെന്നപോലെ താറാവുമുട്ടയിലും മുഖ്യഘടകം ജലം തന്നെയാണ്‌. താറാവു മുട്ടയില്‍ 74.57 ശതമാനം ജലമുള്ളപ്പോള്‍ കോഴിമുട്ടയില്‍ ഇത്‌ 70.83 ശതമാനമാണ്‌.
മാംസ്യത്തിന്റെ അളവ്‌ കോഴിമുട്ടയേക്കാള്‍ ചെറിയ അളവിലെങ്കിലും താറാവുമുട്ടയിലാണ്‌ കൂടുതല്‍. കോഴിമുട്ടയില്‍ 12.14 ഗ്രാം മാംസ്യമുള്ളപ്പോള്‍ താറാവുമുട്ടയില്‍ ഇത്‌ 12.81 ഗ്രാമാണ്‌. അമിനോ അമ്ലങ്ങളുടെ കാര്യത്തില്‍ താറാവുമുട്ട നല്ല സ്രോതസ്സാണ്‌. 21 അവശ്യ അമിനോ അമ്ലങ്ങളില്‍ 18 എണ്ണവും താറാവുമുട്ടയില്‍ അടങ്ങിയിരിക്കുന്നു.
 

കൊഴുപ്പുകളും കൊഴുപ്പമ്ലങ്ങളും


കൊഴുപ്പിന്റെ കാര്യത്തില്‍ താറാവുമുട്ട മുന്നില്‍ തന്നെയാണ്‌. താറാവുമുട്ടയില്‍ 13.77 ശതമാനം കൊഴുപ്പുള്ളപ്പോള്‍ ഇത്‌ 11.15 ശതമാനമാണ്‌. 70 ഗ്രാം മുട്ടയില്‍ 2.58 ഗ്രാം പൂരിത കൊഴുപ്പമ്ലങ്ങളും 5.93 ഗ്രാം അപൂരിത കൊഴുപ്പമ്ലങ്ങളും ആണുള്ളത്‌. അപൂരിത കൊഴുപ്പമ്ലങ്ങളില്‍തന്നെ 4.57 ഗ്രാം ഏകഘടക അപൂരിത കൊഴുപ്പമ്ലങ്ങളാണ്‌. ശേഷിക്കുന്ന 0.86ഗ്രാം ബഹുഘടകപൂരിത കൊഴുപ്പമ്ലങ്ങളാണ്‌. ഒരു ഗ്രാമില്‍ താഴെമാത്രം വരുന്ന ഈ കൊഴുപ്പമ്ലങ്ങള്‍ വളരെയേറെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക്‌ കാരണമാകുന്നു. താറാവുമുട്ടയില്‍ അടങ്ങിയിരിക്കുന്ന മറ്റൊരു പ്രധാനകൊഴുപ്പമ്ലമാണ്‌ അരക്കി ഡോണിക്‌ അമ്ലം. വിവിധ കൊഴുപ്പുകളുടെ സമീകൃതാവസ്ഥയും. സന്തുലിതാവസ്ഥയും ഹൃദ്രോഗബാധയുടെ സാധ്യതകള്‍ കുറയ്‌ക്കുന്നു. താറാവു മുട്ടയിലായിരിക്കുന്ന ഒമേഗ എന്ന കൊഴുപ്പമ്ലങ്ങള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ കാര്യക്ഷമമാക്കുകയും മേദസുകളെ തടയുകയും ചെയ്യുന്നു.
മുട്ടകളില്‍ കാണുന്ന കൊഴുപ്പിന്റെ മറ്റൊരു ചെറുഘടകമാണ്‌ കൊളസ്‌ട്രോള്‍. 70ഗ്രാം തൂക്കം വരുന്ന മുട്ടയില്‍ 618 മി.ഗ്രാം കൊളസ്‌ട്രോള്‍ ഉണ്ട്‌. ഒരു ഭക്ഷ്യഘടകമെന്ന നിലയില്‍ ഇത്‌ അപകടകാരിയല്ല. മുട്ടയില്‍ തന്നെയടങ്ങിയിട്ടുള്ള ഫോസ്‌ ഫിലിപ്പിഡ്‌ കൊഴുപ്പുഘടകത്തില്‍ ധാരാളം കോളിന്‍ ലഭ്യമാണ്‌ എന്നതാണ്‌ ഇതിനുകാരണം. കോളിന്‍ കരളിലെ കൊഴുപ്പിനെ ക്രമീകരിക്കുന്നതിന്‌ ശേഷി നല്‍കുന്ന വസ്‌തുവാണ്‌. തന്‍മൂലം കൊളസ്‌ട്രോളിന്റെ ആഗിരണം കുറയുന്നു. അതു മാത്രമല്ല. ആഗിരണം ചെയ്‌ത കൊളസ്‌ട്രോള്‍ ചെറുഘടകങ്ങളാക്കി തകര്‍ക്കപ്പെടുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ കൊളസ്‌ട്രോള്‍ ഉയര്‍ത്തുന്ന രക്തധമനികളിലെ കൊഴുപ്പടിയല്‍ ഭീഷണി ഈ കാരണത്താല്‍ നിയന്ത്രിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ താറാവുമുട്ടയിലെ കൊളസ്‌ട്രോള്‍ ഏറെയൊന്നും അപകാരിയല്ല എന്നര്‍ത്ഥം.
 

ജീവകങ്ങള്‍


നല്ല തോതില്‍ വിറ്റാമിനുകളും താറാവുമുട്ടയില്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ എ,ബി,ഇ എന്നിവയും ധാരാളമുണ്ട്‌. താറാവുമുട്ടയില്‍ വിറ്റാമിന്‍ എ 1328 അന്തര്‍ദേശീയ യൂണിറ്റ്‌ ഉള്ളപ്പോള്‍ കോഴിമുട്ടയിലേക്ക്‌ 520 യൂണിറ്റാണ്‌. തയവിന്‍ റൈബോ ഫ്‌ളാവിന്‍, നിയാസിന്‍, ബി6, ബി12 തുടങ്ങിയ ജീവകങ്ങളും നല്ല തോതില്‍ അടങ്ങിയിട്ടുണ്ട്‌. എന്നാല്‍ മുട്ടകളിലൊന്നിലും ജീവകം സി അടങ്ങിയിട്ടുണ്ട്‌. എന്നാല്‍ മുട്ടകളൊന്നിലും ജീവകം സി അടങ്ങിയിട്ടുണ്ട്‌. എന്നാല്‍ മുട്ടകളിലൊന്നിലും ജീകം സി അടങ്ങിയിട്ടുണ്ട്‌. എന്നാല്‍ മുട്ടകളിലൊന്നിലും ജീവകം സി അടങ്ങിയിട്ടില്ല. പാചകം ചെയ്യുമ്പോള്‍ നഷ്‌ടപ്പെടുന്ന വിറ്റാമിനാണ്‌ സി. അതുതന്നെ മുട്ട വേവിച്ചുകഴിക്കുന്നതില്‍ വ്യാകുലപ്പെടേണ്ടതില്ല. അതില്‍നിന്നെല്ലാം പോഷകഘടകങ്ങളില്‍ ബഹുഭൂരിപക്ഷവും താറാവു മുട്ടയിലാണെന്നു കാണാം.
 

ഔഷധഗുണം


അര്‍ശസ്‌ രോഗത്തിന്‌ ചികില്‍സക്കായി താറാവുമുട്ട പരമ്പരാഗതരീതിയില്‍ ഉപയോഗിച്ചുവരുന്നുണ്ട്‌. മുട്ടയിലെ മാംസ്യവും കൊഴുപ്പും തമ്മിലുള്ള അനുപാതവും കൊഴുപ്പും അമ്ലങ്ങളുടെ സ്വഭാവവും മൂലം താറാവുമുട്ടകള്‍ ദഹനപ്രക്രിയയില്‍ ഉപാപചയ താപോര്‍ജം കുറഞ്ഞതോതില്‍ മാത്രമേ ഉല്‍പ്പാദിപ്പിക്കുകയുള്ളു എന്നു കണ്ടെത്തിയിട്ടുണ്ട്‌. അര്‍ശസ്‌ മൂലം മലാശയ രക്തധമനികളിലെ സിരകള്‍ കട്ടിക്കൂടി സങ്കോചവികാസരീതി നഷ്‌ടപ്പെട്ട്‌ മലബന്ധവും രക്തസ്രാവവും ഉണ്ടാകുന്നത്‌ ഒഴിവാക്കാന്‍ താറാവുമുട്ടകള്‍ സഹായിക്കുന്നു. രക്തധമനിക്കുമേല്‍ ഇതുപോലുള്ള നല്ല സ്വാധീനം ചെലുത്തുന്നതിലൂടെ ഹൃദയത്തിന്മേലുള്ള പ്രവര്‍ത്തന സമ്മര്‍ദ്ദം കുറയ്‌ക്കുകയും ഹൃദയാഘാതമുള്‍പ്പെടെയുള്ള രോഗ സാധ്യതകള്‍ കുറയ്‌ക്കുകയും ചെയ്യുന്നു.
 

മുട്ടയുടെ വിപണനം


കേരളത്തില്‍ താറാവു മുട്ടയ്‌ക്ക്‌ നല്ല മാര്‍ക്കറ്റുണ്ട്‌. കുട്ടനാടന്‍ പ്രദേശങ്ങളില്‍ പ്രതിവര്‍ഷം 20 കോടി മുട്ടകളുടെ വിപണനം നടക്കുന്നുണ്ട്‌. താറാവുമുട്ടയിലെ ഉയര്‍ന്ന പോഷകഘടനയും ഔഷധഗുണവും താറാവുമുട്ടയ്‌കകു പ്രിയമേറുന്നു. മുട്ടത്തോടിന്റെ കട്ടിയും ബലവും മുട്ട ഉടഞ്ഞുപോകുന്നതില്‍ നിന്നും തടയുന്നു. അതുകൊണ്ടുതന്നെ മുട്ടകൈകാര്യം ചെയ്യുമ്പോള്‍ പൊട്ടുമെന്നു പേടിക്കേണ്ട. കോഴിമുട്ട പൊട്ടിയുണ്ടാകുന്ന നഷ്‌ടം താറാവുമുട്ടയില്‍ ഉണ്ടാക്കുന്നില്ല. മുട്ടശേഖരിച്ചശേഷം വിവിധ ജില്ലകളിലെ വ്യാപാരകേന്ദ്രങ്ങളിലേക്കാണ്‌ അയയ്‌ക്കുന്നത്‌. ഇതിനായി വലിയ വീഞ്ഞപ്പെട്ടികളില്‍ മുട്ട അടുക്കി പായ്‌ക്ക്‌ ചെയ്യുന്നു. വൈക്കോലാണ്‌ പാക്കിങ്‌ വസ്‌തുമായി ഉപയോഗിക്കുന്നത്‌. കേരളത്തിനു പുറമേ കര്‍ണാടക തമിഴ്‌നാട്‌, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലേക്കും മുട്ട കയറ്റി അയയ്‌ക്കുന്നുണ്ട്‌. താറാവുമുട്ടയുടെ ഉല്‍പ്പാദനത്തിനുമുണ്ട്‌ ഒരു സീസണ്‍. കൊയ്‌ത്തുകാലത്ത്‌ മുട്ടയുല്‍പ്പാദനം കുറവായിരിക്കും. ഈ മാസങ്ങളില്‍ താറാവുമുട്ട കേരളത്തിലേക്ക്‌ വരാനുണ്ട്‌. തിരുച്ചിറപ്പള്ളി, തിരുനല്‍വേലി, തഞ്ചാവൂര്‍, മധുര, ചെങ്കോട്ട എന്നിവിടങ്ങളില്‍ നിന്നാണ്‌ മുട്ട ഇങ്ങോട്ടു വരുന്നത്‌. താറാവുമുട്ടയ്‌ക്ക്‌ പൊതുവിപണിയില്‍ 5-6 രൂപാവരെ വിലക്കുണ്ട്‌. കേരളത്തില്‍ ഏകദേശം 12 ലക്ഷം താറാവുകളാണുള്ളത്‌. അതില്‍നിന്നും പ്രതിവര്‍ഷം 12 കോടിമുട്ടകളാണ്‌ ലഭിക്കുന്നത്‌. താറാവുമുട്ടയുടെ ഉല്‍പ്പാദന മേഖല ഇനിയും ഒരു പാട്‌ വികസന സാധ്യതയുള്ള ഒന്നാണെന്ന്‌ കാണാന്‍ കഴിയും.


ഈ വിഭാഗത്തിലെ കൂടുതല്‍ അറിവുകള്‍
jeevalokam

ഹോം പേജ് തലക്കെട്ടുകള്‍