വന്‍ വാത്തകള്‍ :രോഗങ്ങള്‍

പൊതുവേ രോഗങ്ങള്‍ കുറവാണ്‌. എന്നാല്‍ വരാന്‍ ഏറ്റവും സാധ്യതയുള്ള രോഗങ്ങള്‍ പ്രതിപാദിക്കാം.
 

കൊക്‌സീഡിയോസിസ്‌


ഏകകോശ ജീവിയാണ്‌ രോഗ കാരണം. കൂട്ടില്‍ വളര്‍ത്തുന്നതിനാണ്‌. രോഗം കൂടുതലായി കണ്ടുവരുന്നത്‌. വെളുപ്പുനിറത്തിലുള്ള കാഷ്‌ഠത്തോടെ വയറിളക്കമാണ്‌ പ്രധാന ലക്ഷണം. കാഷ്‌ഠം പരിശോധിച്ചാല്‍ രോഗത്തെ തിരിച്ചറിയാം. കാഡിപ്രോള്‍, ആം പ്രോംസാള്‍ എന്നീ പൊടികളിലേതെങ്കിലും ഒന്ന്‌ നല്‍കാം.
 

മുടന്ത്‌


പാറയും കല്ലും ഉള്ള തുറന്ന സ്ഥലത്തുതന്നെ വിട്ടു വളര്‍ത്തുമ്പോള്‍ കാലില്‍ കൈതകൂടുപോലുള്ള മുട്ടകള്‍ കാണപ്പെടാറുണ്ട്‌. ഇത്തരം സ്ഥലങ്ങള്‍ ഒഴിവാക്കിയാല്‍ രോഗം കുറയും. ചിലപ്പോള്‍ മുഴകള്‍ കീറിക്കളയേണ്ടിവരാറുണ്ട്‌.
 

വിരബാധ


തൊണ്ടയില്‍ 10-25 മി.മീ. നീളമുള്ള വിരകള്‍ കാണാറുണ്ട്‌. കുഞ്ഞുങ്ങളില്‍ ഈ വിരകള്‍ മാരകമാകാറുണ്ട്‌. ഒരു ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരം വിരമരുന്ന്‌ നല്‍കണം. രണ്ടാഴ്‌ച കഴിഞ്ഞ്‌ ഒന്നുകൂടി വര്‍ത്തിക്കണം.


ഈ വിഭാഗത്തിലെ കൂടുതല്‍ അറിവുകള്‍
jeevalokam

ഹോം പേജ് തലക്കെട്ടുകള്‍