തത്തകള്‍ :ഇനങ്ങള്‍

ആഫ്രിക്കന്‍ ചാര തത്ത (African grey parrot)


അതീവ ബുദ്ധിശാലികളും അമ്പരിപ്പിക്കുന്ന കഴിവുകളുമുള്ള പ്രശസ്‌തമായ തത്തയാണ്‌ ആഫ്രിക്കന്‍ ചാര തത്ത. അതിവേഗമിണങ്ങുന്ന ഈ തത്തകള്‍ അനുകരണ സാമര്‍ഥ്യമുള്ളവരുമാണ്‌. അതുകൊണ്ട്‌ പെറ്റ്‌ഷോകളില്‍ ശ്രദ്ധാകേന്ദ്രമായി മാറാന്‍ ഇവയ്‌ക്കു കഴിയും. കൃഷ്‌ണമണികള്‍ ഇടത്തോട്ടും വലത്തോട്ടും ചലിപ്പിച്ച്‌ സ്വന്തം യജമാനനോട്‌ സ്‌നേഹം പ്രകടിപ്പിക്കാന്‍ ഇഷ്‌ടപ്പെടുന്നവയാണിവ. എപ്പോഴും വിശ്വസിക്കാവുന്ന സ്വഭാവമാണെങ്കിലും അവഗണിച്ചാല്‍ ഇവ തൂവല്‍ കൊത്തി പൊഴിക്കും. കളികള്‍ ഇഷ്‌ടപ്പെടുന്ന ഇവര്‍ക്ക്‌ ഏവിയറികളാണ്‌ അനുയോജ്യം.
ഭക്ഷണം: 6-ാം വയസില്‍ പ്രായപൂര്‍ത്തിയാവുന്ന ചാരതത്തകള്‍ക്ക്‌ മുളപ്പിച്ചതോ കുതിര്‍ത്തതോ ആയ ധാന്യങ്ങളാണ്‌ പ്രധാന ഭക്ഷണം. കൂടാതെ പഴങ്ങളും പച്ചക്കറികളും ചോറും നല്‍കാവുന്നതാണ്‌. പ്രജനന കാലത്ത്‌ കാരറ്റ്‌ പുഴുങ്ങിയതും മുട്ട പുഴുങ്ങിയതുമൊക്കെ കൊടുക്കാം.
വലിപ്പം- 36 സെ.മീ.
മുട്ടയിടീല്‍ - 2-5 വെള്ളമുട്ടകള്‍
അടവിരിയല്‍ ദൈര്‍ഘ്യം- 28-30 ദിവസം
സ്വതന്ത്രരാകല്‍ - 10-13 ആഴ്‌ച
ആയുസ്സ്‌ - 50 വര്‍ഷം
തിരിച്ചറിയല്‍-പിടയ്‌ക്ക്‌ കൂടുതല്‍ വൃത്താകൃതിയിലുള്ള തലയും കണ്‍വലയങ്ങളും.



മക്കാത്തത്തകള്‍


വളരെ ഭംഗിയേറിയ തത്തയിനമാണിത്‌. ചലന പ്രിയമായ ഇവര്‍ ശബ്‌ദ കോലാഹലങ്ങളിലും ചെറുകളികളിലും ചെറുവേലകളിലും സമര്‍ത്ഥരാണ്‌
 

ഹയാസിന്ത്‌ മക്കാവ്‌


ഏറ്റവും വലിപ്പം കൂടിയ മക്കാത്തത്തകളാണിവര്‍. നീലയുടെ തിളങ്ങുന്ന നീലിമ ഇവരില്‍ കാണാം. പ്രസന്നമായ ഇവയുടെ മുഖത്ത്‌ മഞ്ഞകണ്‍വലയങ്ങള്‍ മാറ്റുകൂട്ടുന്നു. വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ഇനം കൂടിയാണിവ.
ഭക്ഷണം: തിന ചേര്‍ന്ന ധാന്യമിശ്രിതം. കാരറ്റ്‌, ചോളം, ആപ്പിള്‍, കപ്പലണ്ടി ഇവയാണ്‌ മുഖ്യതീറ്റ
വിന്യാസം: തെക്കേ അമേരിക്ക, ബ്രസീല്‍
വലിപ്പം: 100 സെ.മീ.
മുട്ടയിടീല്‍: 1 വെള്ളമുട്ട
അടവിരിയല്‍ ദൈര്‍ഘ്യം: 28-29 ദിവസം
സ്വതന്ത്രരാകല്‍: 14 ആഴ്‌ച
ആയുസ്സ്‌: 50 വര്‍ഷം
 

മിലിട്ടറി മക്കാവ്‌


മൃഗശാലകളിലും പാര്‍ക്കിലെയുമൊക്കെ മുഖ്യ ആകര്‍ഷണമാണ്‌ മിലിട്ടറി മക്കാകള്‍. വലിയ കൂടിന്റെ ആവശ്യം ഇവയ്‌ക്കുണ്ട്‌. 3-ാം വര്‍ഷത്തില്‍ പ്രായപൂര്‍ത്തിയെത്തുമെങ്കിലും എപ്പോഴും വിശ്വസിക്കാവുന്നതല്ല ഇവയുടെ സ്വഭാവം. കുഞ്ഞുങ്ങള്‍ക്ക്‌ ചാര കൃഷ്‌ണമണികളാണ്‌.
ഭക്ഷണം: ധാന്യങ്ങള്‍, പഴങ്ങള്‍, തീറ്റപ്പുല്‍
വലിപ്പം : 70-75 സെ.മീ.
മുട്ടയിടീല്‍ : രണ്ടറ്റം കൂര്‍ത്ത 2 വെള്ളമുട്ടകള്‍
അടവിരിയല്‍ ദൈര്‍ഘ്യം: 26-27 ദിവസം
സ്വതന്ത്രരാകല്‍ : 81-91 ദിവസം
തിരിച്ചറിയല്‍: ഡി.എന്‍.എ. സെക്‌സിങ്‌
ആയുസ്‌ : 50 വര്‍ഷം
 

സ്‌കാര്‍ലറ്റ്‌ മക്കാവ്‌


ഓറഞ്ചുകലര്‍ന്ന ചുവപ്പു തൂവലുകളാണിവയ്‌ക്കുള്ളത്‌. അതില്‍ മഞ്ഞയും പച്ചയും നീലയും നിറങ്ങളുണ്ടാകും. നീരാട്ടില്‍ ഏറെ തല്‍പരരായ ഇവര്‍ക്ക്‌ മൃദുവായ തൂവലുകളാണുള്ളത്‌.
ഭക്ഷണം: ധാന്യങ്ങള്‍, ഏത്തപ്പഴം, കാരറ്റ്‌, തക്കാളി
സ്വദേശം: തെക്കേ അമേരിക്ക
വലിപ്പം: 85 സെ.മീ.
മുട്ടയിടീല്‍: രണ്ടറ്റവും കൂര്‍ത്ത 2-4 വെള്ളമുട്ടകള്‍
അടവിരിയല്‍ ദൈര്‍ഘ്യം: 24-25 ദിവസം
സ്വതന്ത്രരാകല്‍ : 100-106 ദിവസം
തിരിച്ചറിയല്‍: ഡി.എന്‍.എ സെക്‌സിങ്‌
ആയുസ്‌: 50 വര്‍ഷം
 

യെല്ലോ കോളേര്‍ഡ്‌ മക്കാവ്‌


ചെറു മക്കാത്തത്തകളില്‍ പ്രശസ്‌തരാണിവര്‍. ചുവന്ന കണ്ണുകളും കഴുത്തില്‍ മഞ്ഞനിറത്തിലുള്ള രേഖയുമുണ്ട്‌. അതിശൈത്യവും അത്യുഷ്‌ണവും അതിജീവിക്കാന്‍ കഴിവില്ലാത്ത ഇവയ്‌ക്ക്‌ വലിയ കൂടുകള്‍ ആവശ്യമാണ്‌.
ഭക്ഷണം: ധാന്യങ്ങള്‍, പഴങ്ങള്‍
സ്വദേശം: 38 സെ.മീ.
മുട്ടയിടീല്‍: 3-4 വെള്ളമുട്ടകള്‍
അടവിരിയല്‍ ദൈര്‍ഘ്യം: 24-26 ദിവസം
സ്വതന്ത്രരാകല്‍ : 70 ദിവസം
തിരിച്ചറിയല്‍ : ഡി.എന്‍.എ. സെക്‌സിങ്‌
 

ഹാന്‍സ്‌ മക്കാവ്‌


മക്കാത്തത്തകളിലെ പൊക്കം കുറഞ്ഞ ഇനമാണിത്‌. കണ്ണുകള്‍ക്കു ചുറ്റുമുള്ള ത്വക്കിന്റെ വെള്ളനിറം ചുണ്ടുകള്‍ വരെ നീളുന്നു. കൂടുകളില്‍ കൂട്ടത്തോടെ വളരാന്‍ ഇഷ്‌ടപ്പെടുന്ന ഇവര്‍ അടക്കവും ഒതുക്കവുമുള്ള തത്തകളാണ്‌.
ഭക്ഷണം: ധാന്യങ്ങള്‍, പഴങ്ങള്‍
സ്വദേശം: തെക്കേ അമേരിക്ക, ബ്രസീല്‍
വലിപ്പം: 30 സെ.മീ.
മുട്ടയിടീല്‍ : 4-5 വെള്ളമുട്ടകള്‍
അടവിരിയല്‍ ദൈര്‍ഘ്യം: 
 

ബഫണ്‍സ്‌ മക്കാവ്‌


ഉയര്‍ന്ന വാലുള്ള ഇവര്‍ ഗ്രേറ്റ്‌ ഗ്രീല്‍ മക്കാവ്‌ എന്നും അറിയപ്പെടും. കടും പച്ചനിറത്തിതല്‍ മഞ്ഞവരകള്‍ വീഴുന്ന മേനി. നെറ്റിയിലും കവിളിലും ചുവപ്പുമരകള്‍. 5-ാം വര്‍ഷം പ്രായപൂര്‍ത്തിയാകും. 3 മുട്ടകള്‍ വരെ ഒറ്റത്തവണ ഒന്നിടവിട്ട ദിവസങ്ങളിലാടാറുണ്ട്‌.
ഗ്രീന്‍ വിങ്‌സ്‌ മക്കാവ്‌
സുന്ദരവും വിസ്‌മയകരവുമായ കൊക്കുകള്‍. അതീവ ബുദ്ധിശാലികളായ ഇവരെ സ്വന്തമാക്കാന്‍ ആരും കൊതിച്ചു പോകും. പേരില്‍ പച്ചനിറമുണ്ടെങ്കിലും പേരിന്‌ ചിറകുകളില്‍ മാത്രമേ പച്ചനിറമുള്ളൂ.
സ്വദേശം: വടക്കന്‍ അര്‍ജ്ജന്റീന
വലിപ്പം: 89 സെ.മീ.
മുട്ടയിടീല്‍: 3-4 മുട്ടകള്‍
അടവിരിയല്‍ ദൈര്‍ഘ്യം: 28 ദിവസം
സ്വതന്ത്രരാകല്‍ : 90 ദിവസം

 

കൊക്കറ്റൂ തത്തകള്‍


തലയില്‍ പൂവുള്ള അലങ്കാര തത്തകളാണ്‌ കൊക്കറ്റൂകള്‍. കളിപ്പാട്ട കൈവണ്ടി വലിപ്പിക്കാനും മറ്റും നന്നായി പരിശീലിപ്പിക്കാവുന്ന ഇവ സര്‍ക്കസ്‌ തത്തകള്‍ എന്നാണ്‌ അറിയപ്പെടുന്നത്‌.
 

ലെസര്‍ സള്‍ഫര്‍ ക്രസ്റ്റഡ്‌ കൊക്കറ്റൂ


തൂവെള്ളമേനിയും തലയില്‍ തൂവലും അസാമാന്യ ബുദ്ധിസാമര്‍ഥ്യവുമുള്ള പക്ഷിയാണിത്‌. ഏതു വിദ്യയും നന്നായി അഭ്യസിച്ച്‌ അനുകരിക്കും. ചുണ്ടുകളും കാലുകളും കറുപ്പുനിറം പിടയ്‌ക്ക്‌ തവിട്ടുനിറമുള്ള കൃഷ്‌ണമണികള്‍, പൂവന്‌ കറുപ്പും.
നീളം - 30-33 സെ.മീ.
ശീല്‍- 2 മുട്ടകള്‍
അടയിരിക്കല്‍ ദൈര്‍ഘ്യം- 28 ദിവസം
സ്വതന്ത്രരാകല്‍ -75 ദിവസം
ഗ്രേറ്റര്‍ സള്‍ഫര്‍ ക്രസ്റ്റഡ്‌ കൊക്കറ്റൂ
തലയിലെ പൂവിന്‌ നീളമേറെയുണ്ട്‌. വാലുകള്‍ ചിറകുകള്‍ എന്നിവയുടെ അടിഭാഗം നേരിയ മഞ്ഞഛായയുണ്ടെങ്കിലും മേനിയാകെ വെണ്‍മ നിറഞ്ഞതാണ്‌. കണ്ണുകളും ചുണ്ടുകളും കറുപ്പുനിറമാണ്‌.
നീളം -51 സെ.മീ
ശീല്‍- 2,3 മുട്ടകള്‍
അടയിരിക്കല്‍ ദൈര്‍ഘ്യം- 26 ദിവസം
സ്വതന്ത്രരാകല്‍-77 ദിവസം
 

മൊളൂക്കന്‍ കൊക്കറ്റൂ


ബുദ്ധിശാലികളും വിശ്വസ്‌തരും കുലീനരുമാണ്‌ മൊളൂക്കന്‍ കൊക്കറ്റൂകള്‍. ഉയര്‍ന്ന വിപണിവിലയുള്ള ഇവര്‍ക്ക്‌ തുളച്ചുകയറുന്ന ശബ്‌ദമുണ്ട്‌. അടിവയര്‍ മഞ്ഞ, ചുണ്ടുകള്‍, ചാരകലര്‍ന്ന കറുപ്പ്‌, കാലുകള്‍ ചാരനിറം, തലപ്പൂവില്‍ നേരിയ പിങ്ക്‌ നിറം എന്നിങ്ങനെയാണ്‌ വര്‍ണവ്യത്യാസം. തൂവെള്ള നിറം അല്‍പം കൂടുതല്‍ പിടയ്‌ക്കായിരിക്കും. പൂവനേക്കാള്‍ ചെറിയ തലയാണ്‌ പിടയ്‌ക്ക്‌. പഴങ്ങളും മറ്റും നന്നായി ഇഷ്‌ടപ്പെടുന്ന ഇവര്‍ക്ക്‌ അനുകരണ സാമര്‍ഥ്യം ഏറെയുണ്ട്‌.
നീളം- 55 സെ.മീ.
ശീല്‍- 2 മുട്ടകള്‍
അടയിരിക്കല്‍ ദൈര്‍ഘ്യം- 28 ദിവസം
സ്വതന്ത്രരാകല്‍- 105-110 ദിവസം
 

അംബ്രല്ലാ കൊക്കറ്റൂ


തലയിലെ തൂവെള്ള തൊപ്പി തൂവലുകളാണ്‌ ഇവയ്‌ക്ക അലങ്കാരം. വിദ്യകള്‍ എളുപ്പം സ്വന്തമാക്കാന്‍ വിരുതരാണിവര്‍. വടക്കന്‍ മൊളൂക്കസ്‌ ദ്വീപുകാരായ അംബ്രല്ലാകള്‍ കൂട്ടത്തോടെ കഴിയാന്‍ ഇഷ്‌ടപ്പെടുന്നവരാണ്‌. പിടയുടെ കൃഷ്‌ണമണികള്‍ തവിട്ടുനിത്തിലും പൂവന്റേത്‌ കറുപ്പുനിറത്തിലും കാണാം. യൗവനക്കാരെ കൃഷ്‌ണമണിയുടെ ചാരനിറം നോക്കി തിരിച്ചറിയാം. പ്രജനനകാലത്ത്‌ പഴവര്‍ഗങ്ങള്‍ നന്നായി നല്‍കണം.
നീളം-45 സെ.മീ.
ശീല്‍- 1-2 മുട്ടകള്‍
അടയിരിക്കല്‍ ദൈര്‍ഘ്യം -28 ദിവസം
സ്വതന്ത്രരാകല്‍- 84-105 ദിവസം.

ഓര്‍മ്മിക്കാന്‍


$ ദിവസേന പക്ഷികളെ നിരീക്ഷിക്കണം തൂവലിന്റെ കുറവ്‌ അനാരോഗ്യത്തിന്റെ സൂചനയാകാം
$ ഒരു കണ്ണുകൊണ്ട്‌ മാത്രം നോക്കുന്ന പക്ഷികളുടെ മറ്റേക്കണ്ണ്‌. അസുഖബാധിതമാകാം.
$ വലിയ കോളനികളില്‍ അസുഖ സാധ്യതയേറും
$ പൂപ്പലടിച്ച ധാന്യം വലിയ അപകടങ്ങള്‍ക്കിടയാക്കും.
$ വലിയ തത്തകള്‍ക്ക്‌ ഭാരമുള്ള മണ്‍പാത്രങ്ങളില്‍ ആഹാരം നല്‍കണം.
$ ഫെസന്റുകള്‍ക്കും ക്വയില്‍ പക്ഷികള്‍ക്കും ഹോപ്പറുകള്‍ തീറ്റപാത്ര വാക്കിയാല്‍ തീറ്റനഷ്‌ടം ഒഴിവാക്കാം.


ഈ വിഭാഗത്തിലെ കൂടുതല്‍ അറിവുകള്‍
jeevalokam

ഹോം പേജ് തലക്കെട്ടുകള്‍