തത്തകള്‍ :പ്രജനനം

$ നന്നായി ചേരുന്ന ഇണകളെ കണ്ടെത്തുക. പ്രായപൂര്‍ത്തിയാകുന്ന കാലം ഓരോ പക്ഷിയിലും വ്യത്യസ്‌തമാണ്‌. ബഡ്‌ജീസുകളില്‍ 9-12 മാസമെങ്കില്‍ തത്തകളില്‍ 4-5 വര്‍ഷമെടുക്കും, ഇണചേരല്‍ പ്രായമെത്താന്‍.
$ പൊതുവേ മിതോഷ്‌ണ കാലമാണ്‌ മിക്ക പക്ഷികളും ഇഷ്‌ടപ്പെടുന്നത്‌. കൊക്കറ്റീല്‍, സീബ്ര ഫിഞ്ച്‌, ബഡ്‌ജീസ്‌ എന്നീ വിഭാഗക്കാര്‍ വസന്തത്തിന്റെ ആദ്യകാലമാണ്‌ പ്രജനനത്തിനായി തിരഞ്ഞെടുക്കുന്നത്‌.
$ പ്രജനനകാലത്തെ തീറ്റ പോഷകസമൃദ്ധമായിരിക്കണം. കുഞ്ഞുങ്ങളുടെ വളര്‍ച്ചയ്‌ക്കു കൂടി കരുതല്‍ അടങ്ങുന്ന മാംസ്യവും ധാതുലവണങ്ങളും ജീവകങ്ങളുമൊക്കെ തീറ്റയിലുണ്ടാകാന്‍ ശ്രദ്ധിക്കണം.
 

വിരിയലും അടയിരിക്കലും


$ തത്തകളില്‍ ഒന്നിടവിട്ട ദിവസങ്ങളിലാണ്‌ മുട്ടയിടീല്‍. കുറഞ്ഞത്‌ 2 മുട്ടകളെങ്കിലുമിട്ടതിനുശേഷമാണ്‌ തത്തകള്‍ അടയിരിക്കുക.
$ പ്രാവുകള്‍ 2 മുട്ടകള്‍ വരെയിടും ഇത്‌ ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും. ഫെസന്റുകളാവട്ടെ ഒറ്റത്തവണ ഒരു ഡസന്‍ മുട്ടകള്‍ വരെയിടാറുണ്ട്‌.
$ കൊക്കറ്റീല്‍, കൊക്കറ്റൂ, പ്രാവുകള്‍ എന്നിവയില്‍ അടയിരിക്കുന്ന ജോലി പൂവനും പിടയ്‌ക്കുമാണ്‌. പൂവന്‍ പകലെങ്കില്‍ പിടയ്‌ക്ക്‌ രാത്രിയിലാണ്‌ ജോലി.
$ പൊട്ടിയ മുട്ടത്തോടുകള്‍ കുഞ്ഞുങ്ങള്‍ വിരിഞ്ഞതിന്റെ സൂചനയാണ്‌. സന്ധ്യയാവുമ്പോള്‍ തീറ്റയ്‌ക്കായി കരച്ചില്‍ കേട്ടാല്‍ കുഞ്ഞുങ്ങളുണ്ടെന്ന്‌ ഉറപ്പിക്കാം.
$ പ്രാവുകളിലും മറ്റും കൂടുതല്‍ പ്രോട്ടീന്‍ ആവശ്യമുള്ള സമയമാണിത്‌. ജീവനുള്ള ചീവിടുകളെയും മറ്റും ഈ സാഹചര്യത്തില്‍ തീറ്റയാക്കാറുണ്ട്‌.
$ മുട്ടവിരിയല്‍ കാലത്ത്‌ കോഴിമുട്ട പുഴുങ്ങി ചീറ്റയാക്കുന്നത്‌ നല്ലതാണ്‌.
$ മുട്ടയിലൂടെ പ്രകാശം കടത്തിവിട്ടു നോക്കിയാല്‍ അവ വിരിയുന്നതോ അല്ലയോ എന്നു മനസിലാക്കാം. വിരിയുന്ന മുട്ടയില്‍ രക്തഞരമ്പുകള്‍ കാണാം. സുതാര്യമായ മുട്ടയാണെങ്കില്‍ അണ്ഡസംയോജനം നടത്തിട്ടില്ലെന്നു അനുമാനിക്കാം. ഇരുണ്ട മുട്ടകള്‍ ഭ്രൂണം മരിച്ചതിന്റെ ലക്ഷണമാണ്‌.


ഈ വിഭാഗത്തിലെ കൂടുതല്‍ അറിവുകള്‍
jeevalokam

ഹോം പേജ് തലക്കെട്ടുകള്‍