സമാന വിഭാഗങ്ങള്‍
തുടര്‍ന്നു വായിക്കുക

പൂച്ച :യാത്രപോകുമ്പോള്‍

അവധിക്കാല യാത്രയ്‌ക്ക്‌ തയ്യാറെടുക്കുന്ന ഉടമസ്ഥന്‍ പൂച്ചയെക്കുറിച്ചു കൂടി ചിന്തിക്കണം. അവയെ സുരക്ഷിതമായി വീട്ടിനുള്ളില്‍ തന്നെയോ അയല്‍വീടുകളിലോ സുഹൃത്തുക്കള്‍ക്കൊപ്പമോ നിര്‍ത്തുക. പൂച്ചയ്‌ക്കാവശ്യമുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ നേരത്തേ തന്നെ തയ്യാറാക്കി നല്‍കുക. പ്രതിരോധ കുത്തിവെയ്‌പുകള്‍ ആവശ്യമെങ്കില്‍ എടുക്കാം. ഭക്ഷണം നല്‌കുവാനുള്ള പാത്രങ്ങള്‍, പുതപ്പ്‌, കിടക്ക തുടങ്ങി ആവശ്യമുള്ള സാമഗ്രികളെല്ലാം നേരത്തെ തന്നെ തയ്യാറാക്കി നല്‌കുക.
യാത്രപോകുമ്പോള്‍ സാഹചര്യം അനുകൂലമെങ്കില്‍ പൂച്ചയെ കൂടെ കൂട്ടാം. ചെറിയ പെട്ടിയിലാക്കി ആരോഗ്യ സര്‍ട്ടിഫിക്കറ്റും വാക്‌സിനേഷന്‍ രേഖകളും സഹിതം യാത്ര പുറപ്പെടാം. തണുത്ത കാലാവസ്ഥയില്‍ ചൂടുള്ള പുതപ്പോ മറ്റോ പെട്ടിയില്‍ വച്ച്‌ പൂച്ചയെ കിടത്തുക. വേനല്‍ക്കാലത്ത്‌ തണുത്ത തുണിയോ മറ്റോ പെട്ടിയില്‍ സൂക്ഷിക്കുക. വെള്ളം കുടിക്കുന്നതിന്‌ പ്ലാസ്റ്റിക്‌ കവറുള്ള പാത്രം ഉപയോഗിക്കുകവഴി അതുതട്ടിമറിയുന്നതൊഴിവാക്കാം. ബോക്‌സിനു മുകളില്‍ ഉമസ്ഥന്റെ പേരും വിലാസവും ഫോണ്‍നമ്പറും വ്യക്തമായി എഴുതണം. രാജ്യാന്തര യാത്രകള്‍ക്ക്‌ പൂച്ചയെ കൂടെ കൂട്ടുമ്പോള്‍ നിയമങ്ങള്‍ ശരിയായി പാലിക്കുക. സംശയമുണ്ടെങ്കില്‍ ഡോക്‌ടറുമായി ചര്‍ച്ച നടത്തുക. നിയമപഴുതുകള്‍ അടച്ച്‌ ഓമനയായ പൂച്ചയ്‌ക്കൊപ്പം സുരക്ഷിതമായി യാത്രപോകാം.
 


ഈ വിഭാഗത്തിലെ കൂടുതല്‍ അറിവുകള്‍
jeevalokam

ഹോം പേജ് തലക്കെട്ടുകള്‍