എരുമ :പരിചരണം

എരുമകളുടെ ഉല്‍പ്പാദനക്ഷമത നിലനിര്‍ത്താന്‍ പരിചരണം അത്യാന്താപേക്ഷിതമാണ്‌. വേനല്‍ക്കാല സ്‌ട്രെസ്സ്‌ ഉല്‍പ്പാദനത്തെ പ്രതികൂലമായി ബാധിക്കും. ദിവസേന 2-3 തവണ കുളിപ്പിക്കുന്നത്‌ നല്ലതാണ്‌. ചൂടു കൂടുതലുള്ള സമയങ്ങളില്‍ അവയെ വെള്ളത്തിലിറക്കാം. ശുദ്ധജല യഥേഷ്‌ടം കുടിക്കാന്‍ നല്‍കണം.
ശാസ്‌ത്രീയരീതിയില്‍ വളര്‍ത്തുന്ന എരുമക്കിടാരികള്‍ 30-36 മാസത്തില്‍ പ്രായപൂര്‍ത്തിയെത്തും. ആദ്യപ്രസവം 40-48 മാസങ്ങളില്‍ നടക്കും. പ്രസവിച്ച്‌ 3-4 മാസത്തിനകം മദലക്ഷണം കാണിക്കും. മദം 18-24 മണിക്കൂര്‍ നീണ്ടുനില്‍ക്കും. 2 പ്രസവം തമ്മിലുള്ള ഇടവേള 15-18 മാസങ്ങളാണ്‌. ഗര്‍ഭകാലം 300 ദിവസങ്ങളാണ്‌. പ്രകടമായ മദലക്ഷണം കാണിക്കാത്തതിനാല്‍ എരുമകളെ സൂക്ഷ്‌മമായി നിരീക്ഷിക്കണം. പാലുല്‍പ്പാദനത്തില്‍ കുറവ്‌, ഇടയ്‌ക്കിടെയുള്ള മൂത്രമൊഴിപ്പ്‌, ഈറ്റത്തില്‍നിന്നും കൊഴുത്ത ദ്രാവകം പുറത്തേക്ക്‌ ഒഴുകല്‍ എന്നിവയാണ്‌ പ്രകടമായ ലക്ഷണങ്ങള്‍. മദലക്ഷണങ്ങള്‍ കണ്ട്‌ 14-20 മണിക്കൂറിനകം കൃത്രിമ ബീജസംയോജനം നടത്താം. മദലക്ഷണം പുറത്ത്‌ കാണിക്കാതെയുള്ള നിശ്ശബ്‌ദം മദ (suboestrum) എരുമകളില്‍ കൂടുതലായി കണ്ടുവരുന്നു.


ഈ വിഭാഗത്തിലെ കൂടുതല്‍ അറിവുകള്‍
jeevalokam

ഹോം പേജ് തലക്കെട്ടുകള്‍