താറാവ്‌ :താറാവിറച്ചിയുടെ സംസ്‌കരണം

കേരളത്തില്‍ പരമ്പരാഗതമായി താറാവിച്ചറിച്ചിക്ക്‌ നല്ല മുന്‍ഗണന നല്‍കിവരുന്നുണ്ട്‌. തെക്കന്‍ കേരളത്തിലാണ്‌ താറാവിറച്ചി കൂടുതലായും കഴിക്കുന്നത്‌.
 

കശാപ്പ്‌


ടര്‍ക്കികള്‍, കോഴികള്‍ എന്നിവയെപ്പോലെ തന്നെ ആദ്യത്തെ ഏതാനും ആഴ്‌ചയിലെ വളര്‍ച്ചയില്‍ ആദ്യത്തെ ഏതാനും ആഴ്‌ചയിലെ വളര്‍ച്ചയില്‍ പൂവനും പിടയും തമ്മില്‍ വലിയ അന്തരമില്ല. എന്നാല്‍ കശാപ്പു ചെയ്യേണ്ട പ്രായമാകുമ്പോള്‍ പൂവന്‌ പിടയേക്കാള്‍ കാല്‍ കി.ഗ്രാമെങ്കിലും അധിക ഭാരമുണ്ടാകും. കഴുത്ത്‌, നെഞ്ച്‌ എന്നീ ഭാഗങ്ങളില്‍നിന്നും തൂവലുകള്‍ കൊടിയാന്‍ തുടങ്ങുമ്പോള്‍ കശാപ്പു ചെയ്യുന്നതാണ്‌ ഒരു രീതി ചിലപ്പോള്‍ ആദ്യ തൂവലുകള്‍ കൊഴിഞ്ഞശേഷം രണ്ടാമത്തെ തൂവല്‍ വന്നുതുടങ്ങുമ്പോഴേക്കും കശാപ്പ്‌ ചെയ്യാറുണ്ട്‌. ആദ്യത്തേത്‌ ഫസ്റ്റ്‌ ഫെതര്‍ പ്രായമെന്നും രണ്ടാമത്തേതിനെ സെക്കന്റ്‌ ഫെതര്‍ പ്രായമെന്നും പറയപ്പെടുന്നു. കശാപ്പിന്‌ ആറു മണിക്കൂര്‍ മുമ്പേ താറാവിനെ പട്ടിണിക്കിട്ടിരിക്കണം. എന്നാല്‍ മാത്രമേ ചെറുകുടല്‍ ഒഴിഞ്ഞു കാണുകയുള്ളു. എന്നാല്‍ കുടിക്കാന്‍ വെള്ളം നല്‍കുകയും വേണം.
 

കൊല്ലുന്ന രീതി


1. സന്ധിബന്ധം വേര്‍പെടുത്തല്‍: താറാവിന്റെ കഴുത്തില്‍ തലയ്‌ക്ക്‌ തൊട്ടു പിന്നിലായി ഒരു ഹാന്റില്‍ കുറുകെ വയ്‌ക്കുക. കശാപ്പു ചെയ്യുന്ന ആള്‍ ഈ ഹാന്റിലില്‍ നില്‍ക്കുകയും. താറാവിനെ മുകളിലേക്ക്‌ വലിച്ച്‌ സന്ധിബന്ധം വേര്‍പെടുത്തുകയും ചെയ്യുക. പൂര്‍ണമായും സന്ധിബന്ധം വേര്‍പെട്ടിട്ടില്ലെങ്കില്‍ രക്തം ശരിയായി വാര്‍ന്നു പോകുകയില്ല. അങ്ങനെ വന്നാല്‍ രക്തം കെട്ടിക്കിടക്കുകയും ഇറച്ചിയ്‌ക്ക്‌ ഒരു പ്രത്യേക ചുവപ്പുനിറം കൈവരികയും ചെയ്യും.
 

സ്റ്റിക്കിങ്‌


താറാവിറച്ചി കുറേനേരം സൂക്ഷിച്ചു വയ്‌ക്കേണ്ടിവരുന്ന സാഹചര്യത്തില്‍ ചെയ്യുന്ന രീതിയാണിത്‌. താറാവിനെ കൊല്ലുന്നതിനുള്ള ശാസ്‌ത്രീയമായ രീതിയാണിത്‌. ആദ്യം താറാവിനെ ബോധം കെടുത്തണം. അതിനായി ഇലക്‌ട്രിക്‌ സ്റ്റണ്ണിങ്‌ യന്ത്രമോ, ചെറിയ ഇരുമ്പു ദണ്ഡോ ഉപയോഗിക്കാം. തുടര്‍ന്ന്‌ കഴുത്തിലെ രക്തക്കുഴല്‍ മുറിച്ച്‌ ചോര വാര്‍ത്തുകളയുന്നു.
ചോര മുഴുവനും വാര്‍ത്തശേഷം തൂവലുകള്‍ പറിക്കണം. കുറച്ചണ്ണമുള്ളപ്പോള്‍ കൈകൊണ്ടും കൂടുതലുള്ളപ്പോള്‍ യന്ത്രമുപയോഗിച്ചും ഇവ പറിക്കാം. ആദ്യം വാലിലെയും ചിറകിലെയും വലിയ തൂവലുകള്‍ കൈകൊണ്ടു പറിച്ചു മാറ്റുന്നു. ബാക്കിയുള്ളവ ഡിഫതറിങ്ങ്‌ യന്ത്രത്തിലിട്ടാല്‍ 1-2 മിനിട്ടുകള്‍ക്കകം പറിച്ചു മാറ്റാം. അവശേഷിക്കുന്ന ചെറിയ തൂവലുകള്‍ ശരീരം തണുത്തശേഷം കൈകൊണ്ടു പറിച്ചുമാറ്റാം. ശരീരത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന തൂവല്‍ കളയാന്‍ തീ ജ്വാലയില്‍ തിരിച്ചും മറിച്ചും പിടിച്ച്‌ വൃത്തിയാക്കാം. എണ്ണം കൂടുതലുണ്ടെങ്കില്‍ ശരീരത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന തൂവല്‍ കളയാന്‍ വാക്‌സ്‌ ഫിനിഷിങ്‌ നടത്താം. ഇതിനായി പാരാഫിന്‍ വാക്‌സ്‌ 60 ഡിഗ്രി സെല്‍ഷ്യസ്‌ ചൂടാക്കുന്നു. ചൂടായ വാക്‌സ്‌ 60 ഡിഗ്രി സെല്‍ഷ്യസ്‌ ചൂടാക്കുന്നു. ചൂടായ വാക്‌സിന്‍ പ്രത്യേക ടാങ്കുകളില്‍ നിറച്ച്‌ അതിലെ ചൂട്‌ നിലനിര്‍ത്തുന്നു. ഈ വാക്‌സിന്‍ ടാങ്കില്‍ തൂവല്‍ കളഞ്ഞ താറാവിനെ അഞ്ചു മിനിറ്റ്‌ നേരം മുക്കിപ്പിടിക്കുന്നു. തുടര്‍ന്ന്‌ പുറത്തെടുത്ത്‌ തണുത്തവെള്ളം നിറച്ച ടാങ്കില്‍ മുക്കുന്നു. മെഴുക്‌ കട്ടപിടിച്ചു കഴിഞ്ഞാല്‍. തൂവലുകള്‍ക്കൊപ്പം മാറ്റാവുന്നതാണ്‌. ഇങ്ങനെ മാറ്റിയ മെഴുക്‌ വീണ്ടും 99 ഡിഗ്രി സെല്‍ഷ്യസ്‌ വരെ ചൂടാക്കിയാല്‍ തൂവല്‍ വേര്‍പിരിയും. ഈ വാക്‌സിന്‍ വീണ്ടും ഉപയോഗിക്കാം.
തൂവല്‍ വൃത്തിയായി നീക്കിയതിനുശേഷം കാലുകളും കഴുത്തും തലയും മുറിച്ചുമാറ്റണം. തുടര്‍ന്ന്‌ ഔരാശയം വൃത്തിയാക്കണം.
 

ഔരാശയം വൃത്തിയാക്കുന്നവിധം


1. ഹോക്കു സഞ്ചിക്ക്‌ ഒരു ഇഞ്ച്‌ താഴെ വച്ച്‌ മാംസപേശി മുറിച്ചു മാറ്റുക. മുറിച്ച ഭാഗത്തുവച്ച്‌ അസ്ഥി ഒടിച്ചു മാറ്റണം. ചെറിയ പ്രായത്തില്‍ കശാപ്പുചെയ്യുമ്പോള്‍ ഇങ്ങനെ ചെയ്യേണ്ടതില്ല.
2. ചിറകിലെ രണ്ടുവലിയ അസ്ഥികള്‍ക്കിടയിലുള്ള ഭാഗം മുറിച്ച്‌ അറ്റത്തുള്ളത്‌ ഒഴിവാക്കുക.
3. താറാവിനെ നെഞ്ച്‌ താഴേക്കാക്കി തൂങ്ങിക്കിടക്കത്തക്കവിധം മേശപ്പുറത്തു വയ്‌ക്കണം. കഴുത്തിന്റെ മധ്യഭാഗത്ത്‌ 3.4 ഇഞ്ച്‌ നീളത്തില്‍ മുറിക്കുക. ഇടതുകൈയ്യില്‍ കഴുത്ത്‌ പിടിച്ച്‌ ഉടലുമായി ചേരുന്ന ഭാഗം മുറച്ചുമാറ്റുക. തുടര്‍ന്ന ക്രോപ്പും ശ്വസനനാളവും മുറിച്ചുമാറ്റണം.
4. താറാവിനെ ഇടതു കൈപ്പത്തിയില്‍ വച്ച്‌ വലതുകൈയിലെ രണ്ടാമത്തെ വിരലുപയോഗിച്ച്‌ ശ്വാസകോശങ്ങള്‍ ഇളക്കി എടുക്കുക.
5. തോള്‍ ഭാഗം ഉറപ്പിച്ച്‌ മലദ്വാരത്തിനും പാഴ്‌സന്‍സ്‌ നോസിനുമിടയ്‌ക്ക്‌ മുറിക്കുക. അപ്പോള്‍ കൂടുതല്‍ കാണാം. ഇടതു കൈയിലെ ചൂണ്ടുവിരലുപയോഗിച്ചു പൊക്കിയെടുക്കുക. കുടലിനും മുറിക്കാത്ത തൊലിക്കുമിടയ്‌ക്ക്‌ കത്തികടത്തി അവസ്‌കരം മുറിച്ചുമാറ്റണം.
6. താറാവിന്റെ മുതുക്‌ അടിയിലാക്കി വാല്‍ നമുക്ക്‌ നേരെവരത്തക്കവണ്ണം കിടത്തുക. ഔരാശയത്തിനു ചുറ്റുമുള്ള കൊഴുപ്പുമാറ്റണം. വലതുകൈ ഉള്ളിലിട്ട്‌ ഗിസാര്‍ഡിന്‍ പിടിച്ച്‌ മെല്ലെ വലിക്കുക. കുടല്‍ ഒറ്റ ഭാഗമായി പുറത്തുവരും.
7. ഹൃദയം, ഗിസാര്‍ഡ്‌, കഴുത്ത്‌, കരള്‍ എന്നിവ അങ്ങനെ തന്നെ വയ്‌ക്കുക. വൃത്തിയാക്കി കഴുകി രക്തവും കൊഴുപ്പും മാറ്റണം. ഗിസാര്‍ഡ്‌ മുറിച്ച്‌ മലര്‍ത്തി ഉള്ളിലെ ആഹാരാവശിഷ്‌ടങ്ങള്‍ മാറ്റുക. തുടര്‍ന്ന്‌ ഉള്ളിലെ തൊലിയും നീക്കണം. പിത്തസഞ്ചി പൊട്ടാതെ കരളില്‍നിന്നും വേര്‍പ്പെടുത്തുക. തുടര്‍ന്ന്‌ ഇവ ട്രസ്സിങ്‌ നടത്തുകയോ നേരിട്ട്‌ വിപണനം ചെയ്യുകയോ ചെയ്യാം.


ഈ വിഭാഗത്തിലെ കൂടുതല്‍ അറിവുകള്‍
jeevalokam

ഹോം പേജ് തലക്കെട്ടുകള്‍