സമാന വിഭാഗങ്ങള്‍
തുടര്‍ന്നു വായിക്കുക

പൂച്ച :ആരോഗ്യമുള്ള പൂച്ച

പൂച്ചയുടെ പെരുമാറ്റത്തില്‍ എന്തെങ്കിലും വ്യത്യാസം കണ്ടാല്‍ അത്‌ ആരോഗ്യക്കുറവിന്റെ സൂചനയായി കരുതാം. ദിവസവും ബ്രഷുചെയ്യുകയും തലോടുകയും ചെയ്യുമ്പോള്‍ ശരീരത്തില്‍ സൂക്ഷ്‌മപ്രാണികള്‍, ചെള്ള്‌, ചര്‍മ്മരോഗങ്ങള്‍ ഇവയുണ്ടോയെന്ന്‌ പരിശോധിക്കുക.
ചര്‍മ്മത്തിലുണ്ടാകുന്ന നിറവ്യത്യാസമോ രോമം പൊഴിയലോ ആരോഗ്യക്കുറവിന്റെ ലക്ഷണമാണ്‌. കണ്ണുകള്‍ കുഴിയുക, വയറു വീര്‍ക്കുക, വേച്ചുപോകുക തുടങ്ങിയ അവസ്ഥകളുണ്ടെങ്കില്‍ ഗുരുതര ആരോഗ്യപ്രശ്‌നമുണ്ടെന്നു മനസ്സിലാക്കാം. അപകടമുണ്ടാകുക, വിഷബാധയേല്‌ക്കുക, പൊള്ളലേല്‌ക്കുക എന്നീ സാഹചര്യങ്ങളിലും പൂച്ചയ്‌ക്ക്‌ ആരോഗ്യം നഷ്‌ടമാകും.
 

പൂച്ചയ്‌ക്കു രോഗം വന്നാല്‍


ആരോഗ്യമുള്ള പൂച്ചയെ കൈകാര്യം ചെയ്യുന്നതിനേക്കാള്‍ പ്രയാസമാണ്‌ രോഗമുള്ള പൂച്ചയെ കൈകാര്യം ചെയ്യുന്നത്‌. മുറിവോ വേദനയോ ഉണ്ടായാല്‍ യാതൊരു വിധത്തിലും പൂച്ച ചികില്‍സ അനുവദിക്കില്ല. ഗുളികയോ മരുന്നോ കൊടുക്കുന്നതുപോലും പ്രയാസമാണ്‌. രോഗാവസ്ഥയുള്ള പൂച്ചയെ കൈകാര്യം ചെയ്യുന്നത്‌ ശ്രദ്ധയോടെയാകണം.

  • തല ഒഴികെയുള്ള ശരീരഭാഗം തുണിയോ ജാക്കറ്റോ കൊണ്ട്‌ മൂടി തല അല്‌പം പിറകോട്ട്‌ ചായിച്ച്‌ ഗുളിക കൊടുത്താല്‍ ഉമിനീരിനൊപ്പം അത്‌ ഉള്ളിലെത്തും.
  • കാലുകളിലൊന്ന്‌ ചികില്‍സിക്കേണ്ടതിന്‌ അടുത്തകാല്‍ തുണി ഉപയോഗിച്ച്‌ ചുറ്റികെട്ടുക.
  • ഉടമസ്ഥന്‌ സ്വയം കൈകാര്യം ചെയ്യാനാകാത്ത മുറിവുകളാണെങ്കില്‍ സഹായം ആവശ്യപ്പെടാം. തുണിചുറ്റല്‍ രീതി ഇവിടെ പ്രയോജനം ചെയ്യില്ല എന്ന കാര്യം പ്രത്യേകം ഓര്‍മ്മിക്കുക.

പൂച്ചയും മനുഷ്യനും


പൂച്ചയുമായി അടുത്തിടപഴകുന്നവര്‍ക്ക്‌ ചില രോഗങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്‌. ആന്ത്രാക്‌സ്‌, സാല്‍മോണെല്ല, ക്ഷയം തുടങ്ങിയ നിരവധി രോഗങ്ങള്‍ പൂച്ചയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കുണ്ടാകാം. പൂച്ചക്കുട്ടിയില്‍നിന്ന്‌ ടാക്‌സോകാര തുടങ്ങിയ അണുബാധയും ഉണ്ടാകാം. രോഗങ്ങള്‍ തടയാന്‍ പൂച്ചയുടെ പാത്രങ്ങള്‍, കിടക്ക ഇവ വൃത്തിയായി സൂക്ഷിക്കുകയും രോഗബാധയുണ്ടെന്നു ബോധ്യപ്പെട്ടാല്‍ അനുയോജ്യമായ ചികില്‍സ നല്‌കുകയും ചെയ്യുക.


ഈ വിഭാഗത്തിലെ കൂടുതല്‍ അറിവുകള്‍
jeevalokam

ഹോം പേജ് തലക്കെട്ടുകള്‍