സമാന വിഭാഗങ്ങള്‍
തുടര്‍ന്നു വായിക്കുക

പൂച്ച :വാക്‌സിനേഷന്‍

അമ്മയുടെ പാല്‍ പൂച്ചക്കുട്ടിക്ക്‌ പ്രതിരോധശേഷി നല്‌കുന്നു. മൂന്നുമാസം പ്രായമാകുമ്പോള്‍ വാക്‌സിനേഷന്‍ നല്‍കാന്‍ തുടങ്ങാം. വാക്‌സിനേഷന്‍ നല്‌കുന്നതിനു മുന്‍പ്‌ പൂച്ചക്കുട്ടി അമ്മയുടെ പാല്‍ കുടിക്കുന്നില്ലെന്ന്‌ ഉറപ്പുവരുത്തുക.
 

രോഗങ്ങളും അസ്വസ്ഥതയും


പൂച്ചയ്‌ക്ക്‌ പലവിധത്തിലുള്ള രോഗങ്ങളുണ്ടാകാം ചര്‍മ്മം, വയര്‍ തുടങ്ങിയ ശരീരഭാഗങ്ങളെയാണ്‌ രോഗം പ്രധാനമായി ബാധിക്കുന്നത്‌. ശരീരത്തിലെ ചില സൂക്ഷ്‌മാണുകളുണ്ടാക്കുന്ന അണുബാധയാണ്‌ രോഗങ്ങളുണ്ടാകാന്‍ മുഖ്യകാരണം. കൂടാതെ ഛര്‍ദ്ദി, ചുമ, വയറിളക്കം തുടങ്ങിയ രോഗങ്ങളുമുണ്ടാകാം. രോഗലക്ഷണങ്ങള്‍ നിരന്തരമായി ശ്രദ്ധയില്‍പെട്ടാല്‍ വിദഗ്‌ധചികില്‍സ നല്‌കണം.
മറ്റേതെങ്കിലും ജീവികള്‍ കടിച്ചും അപകടംമൂലവും പൂച്ചയ്‌ക്കുണ്ടാകുന്ന മുറിവ്‌ ഡോക്‌ടറുടെ സഹായത്തോടെ ഡ്രസ്സു ചെയ്യുക. ഡോക്‌ടറുടെ അടുത്തെത്തിക്കുന്നതിനു മുന്‍പ്‌ ശരീരം പുതപ്പുകൊണ്ടോ തുണികൊണ്ടോ മൂടുക. പൂച്ചയ്‌ക്കുണ്ടാകുന്ന റോഡപകടങ്ങള്‍ ഒഴിവാക്കാന്‍ തിരക്കുള്ള സമയത്ത്‌ അവയെ പുറത്തേക്കയക്കാതെ വീട്ടില്‍തന്നെ നിര്‍ത്തുക.
പൂച്ചയ്‌ക്ക്‌ വിഷബാധയുണ്ടാകുന്നത്‌ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. വീട്ടില്‍ പൂച്ചയുണ്ടെങ്കില്‍ മരുന്നുകളും രാസപദാര്‍ത്ഥങ്ങളും മാറ്റിവയ്‌ക്കുക. കീടനാശിനികള്‍, കഫ്‌ സിറപ്പുകള്‍, പെയിന്റ്‌, എണ്ണ എന്നിവയെല്ലാം പൂച്ചയുടെ ശ്രദ്ധയില്‍ നിന്ന്‌ മാറ്റി സൂക്ഷിക്കുക. വിഷബാധയേറ്റെന്ന സംശയമുണ്ടായാല്‍ പാലോ വെള്ളമോ നല്‌കരുത്‌. അവ വിഷബാധയുടെ കാരണം കണ്ടെത്തുന്നത്‌ തടയും. ഉടന്‍ തന്നെ മൃഗരോഗവിദഗ്‌ദ്ധന്റെ സഹായം തേടുക.


ഈ വിഭാഗത്തിലെ കൂടുതല്‍ അറിവുകള്‍
jeevalokam

ഹോം പേജ് തലക്കെട്ടുകള്‍