സമാന വിഭാഗങ്ങള്‍
തുടര്‍ന്നു വായിക്കുക

പൂച്ച :വാങ്ങുമ്പോള്‍

സ്വതന്ത്രമായി നടക്കാനിഷ്‌ടപ്പെടുന്ന ജീവിയാണ്‌ പൂച്ച. നായയെപ്പോലെ പരിശീലനമോ പ്രത്യേക പരിപാലനമോ ഇവയ്‌ക്കാവശ്യമില്ല. ഓമനമൃഗങ്ങളെ വളര്‍ത്താനാഗ്രഹിക്കുന്ന ആര്‍ക്കും സധൈര്യം പൂച്ചയെ വാങ്ങി വളര്‍ത്താം. കുട്ടിയായിരിക്കുമ്പോള്‍തന്നെ വാങ്ങിയാല്‍ വീട്ടുകാരുമായി കൂടുതല്‍ ഇണങ്ങാന്‍ ഇവയ്‌ക്കു കഴിയും.
പൂച്ചക്കുട്ടിയെ വാങ്ങുന്നതിനു മുന്‍പ്‌ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. ജനിച്ച്‌ ഒന്‍പതോ പത്തോ ആഴ്‌ച പ്രായമാകുമ്പോള്‍ തന്നെ ഇവയെ വീട്ടിലെത്തിക്കുക. ആരോഗ്യമുണ്ടോയെന്നു പരിശോധിച്ച ശേഷം മാത്രം വാങ്ങുന്നതാണു നല്ലത്‌. ആരോഗ്യവാനായ പൂച്ചകുട്ടിക്ക്‌ ചില ലക്ഷണങ്ങളുണ്ട്‌.

  • വെളുത്ത ദന്തനിരകള്‍.
  • തെളിഞ്ഞ, തുറന്ന കണ്ണുകള്‍.
  • വൃത്തിയുള്ള ചെവികള്‍.
  • വൃത്തിയുള്ള രോമവും വാലും.
  • ആരോഗ്യമുള്ള ചര്‍മ്മം.

പൂര്‍ണ്ണവളര്‍ച്ചയെത്തിയ പൂച്ചകള്‍ക്ക്‌ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്‌. നിശ്ചിത ഇടവേളകളില്‍ മൃഗരോഗവിദഗ്‌ധനെ കാണിച്ച്‌ ഇവയുടെ ആരോഗ്യം ഉറപ്പുവരുത്തണം. വാങ്ങി മൂന്നാഴ്‌ച അവയെ വീട്ടില്‍ തന്നെ നിര്‍ത്തുക. പിന്നീട്‌ സ്വതന്ത്രമായി നടക്കാന്‍ അനുവദിക്കാം.


ഈ വിഭാഗത്തിലെ കൂടുതല്‍ അറിവുകള്‍
jeevalokam

ഹോം പേജ് തലക്കെട്ടുകള്‍